Sunday, 9 January 2011

"ട്രാഫിക്‌" :- ത്രസിപ്പിക്കുന്ന സിനിമ....                    മാനുഷിക ബന്ധങ്ങള്ക്കും വികാരങ്ങള്ക്കും ഉള്ള  പ്രാധാന്യം ത്രസിപ്പിക്കുന്ന ഒരു യാത്രയിലൂടെ വരച്ചു കാണിക്കുവാന് കെട്ടുറപ്പുള്ള ഒരു തിരക്കഥയിലൂടെ സംവിധായകന് ശ്രമിച്ചതിന്റെ തെളിവാണ് "ട്രാഫിക്" എന്ന സിനിമയുടെ ഈ വിജയം കാണിക്കുന്നത്..... ഇത്തരം ഒരു ശ്രമം മലയാള സിനിമയുടെ മാറ്റത്തിന്റെ വഴി തെളിയിക്കുംമെന്നു നമുക്ക് പ്രതീക്ഷിക്കാം....രണ്ജിതിടെ കേരള കഫെ പോലെയുള്ള പരീക്ഷനങ്ങള്ക്ക് ഒരു തുടര്ച്ചയായി രാജേഷ് പിള്ളയുടെ "ട്രാഫിക്" എന്നാ സിനിമയെ നമുക്ക് തീര്ച്ചയായും വിശേഷിപ്പിക്കാം. സിനിമയില്‍ സംവിധായകന്റെ റോള്‍ എന്തെന്ന് കാണിച്ചുതരികയാണ് രാജേഷ്. ആദ്യ ചിത്രമായ ഹൃദയത്തില്‍ സൂക്ഷിയ്ക്കാന്‍ നല്‍കിയ നിരാശ പൂര്‍ണമായി തുടച്ചുനീക്കാന്‍ ട്രാഫിക്ക് രാജേഷിനെ സഹായിക്കും...

                    ബ്രാഡ് പിറ്റിന്റെ ബാബേല് [Babel] എന്ന ഹോളിവുഡ് സിനിമയില് നമ്മള് അനുഭവിച്ച ത്രില്ലിംഗ് ഈ സിനിമയിലും നമുക്ക് ഉടനീളം കാണാം... “September 16” എന്ന ഒരു ദിവസം ചിലരുടെ ജീവിതത്തില് നടക്കുന്ന സംഭവങ്ങള് ആണ് പ്രധാനമായും ചിത്രത്തില് കോര്ത്തിനക്കിയത്.ഒരു പ്രത്യേക സാഹചര്യത്തില്‍ ആദ്യമായി കണ്ടുമുട്ടുന്ന നാല് പേരിലൂടെയാണ് സിനിമ വികസിയ്ക്കുന്നത്. ഇതില്‍ ഒരാള്‍ ഫിലിം സ്റ്റാര്‍ രണ്ടാമന്‍ ഡോക്ടര്‍ , മൂന്നാമന്‍ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍, നാലാമന്‍ ജേര്‍ണലിസ്റ്റ്. ഒരു ട്രാഫിക് ബ്ലോക്കില്‍ വെച്ച് ഇവരുടെ ജീവിതം ഒരേ ദിശയില്‍ സഞ്ചരിയ്ക്കുകയാണ്.  12 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന അനേകം സംഭവങ്ങളുടെ ത്രസിപ്പിക്കുന്ന സിനിമാരൂപമാണ് ട്രാഫിക്.കുടുംബ ബന്ധങ്ങളുടെ വിത്യസ്ത മുഖങ്ങള്‍ സാധാരണ ഭാഷയില്‍ പ്രേക്ഷകരോട് സംവദിക്കാന്‍ ബോബി - സഞ്ജയ്‌  ടീമിന്റെ രചന തീര്‍ത്തും സഹായകമായി..ഏകദേശം രണ്ട് വര്‍ഷം മുമ്പ് ചെന്നൈ നഗരത്തിലുണ്ടായ ഒരു സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ട്രാഫിക്കിന്റെ തിരക്കഥ തയാറായത്. ഒരു മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്പോള്‍ തന്നെ മറ്റൊരു മനുഷ്യ ജീവനെ രക്ഷിച്ചു കൊണ്ട് അന്ന് നടത്തിയ 11 മിനിട്ട് നേരത്തെ ദൗത്യം അല്‍പം നാടകീയതകള്‍ ചേര്‍ത്ത് ഒരു  തിരക്കഥയാക്കി വികസിപ്പിയ്ക്കുകയായിരുന്നു ഇവര്‍.  ഒരു മരണം നടക്കുന്നു, എന്നാല്‍ ആ മരണം മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമാകുമെങ്കില്‍...? അങ്ങനെയൊരു സാധ്യത മുന്നില്‍ക്കണ്ട്, ഒരുകൂട്ടം ആളുകള്‍ നടത്തുന്ന പോരാട്ടത്തിന്‍റെ കഥയാണിത്.

             ക്രൈം മൂവി എന്നോ ഫാമിലി മൂവി എന്നോ വേണമെങ്കില്‍ റോഡ്‌ മൂവി എന്നോ മെഡിക്കല്‍ മൂവി എന്നോ നമുക്ക് ഈ സിനിമയെ വിശേഷിപ്പിക്കാം... ഒരേ സമയം നടക്കുന്ന പല സംഭവങ്ങള്‍ കോര്‍ത്തിണക്കി എഡിറ്റിംഗ് വളരെ നന്നായി നിര്‍വഹിച്ച മഹേഷ്‌ നരായണന്‍ അഭിനന്ദനം അര്‍ഹിക്കുന്നു... മെജോജോസഫ്‌ നല്‍കിയ പശ്ചാത്തല സംഗീതം കൂടുതല്‍ ത്രസിപ്പിക്കുന്ന ഒന്നായി ചിത്രത്തെ മാറ്റി.... ഷൈജുഖാലിദിന്‍റെ  ക്യാമറയും അഭിനന്ദനം അര്‍ഹിക്കുന്നു....!!!

For Trailer click this link....    http://www.youtube.com/watch?v=dVqWz52oe_U

                  ഈ ചിത്രത്തില്‍ എടുത്തു പറയേണ്ട ഒരു സവിശേഷത താരനിര്‍ണ്ണയം തന്നെയാണ്........ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്ന ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്,രമ്യാ നമ്പീശന്‍,റഹ്‌മാന്‍, കൃഷ്ണ എല്ലാവരും അവരവരുടെ റോളുകള്‍ വളരെ ഭംഗിയാക്കി...‍ ഏറെക്കാലത്തിന് ശേഷം ജോസ് പ്രകാശിനെ സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞു. സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ തന്നെ ഒരു നല്ല സിനിമ പേക്ഷകന് നല്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു ...ഹോളിവുഡ് സംവിധായകനായ പോള്‍ ഹാഗ്ഗിസിന്ടെ ഓസ്കാര്‍ അവാര്‍ഡ് നേടിയ "CRASH"എന്ന സിനിമയോടെ നേരിയ ഒരു സാമ്യം ചിത്രതിനുണ്ട്..ട്രാഫിക് മിസ് ചെയ്താല്‍ ഒരുപക്ഷേ 2011ലെ ഏറ്റവും മികച്ച സിനിമകളിലൊന്നാവും നിങ്ങള്‍ ഒഴിവാക്കുന്നത്.

My Verdict  8/10.... A good thriller.....

CAST :-

ശ്രീനിവാസന്‍ [ട്രാഫിക്‌ കോണ്‍സ്റ്റബിള്‍ സുദേവന്‍]

റഹ്മാന്‍ [സൂപ്പര്‍സ്റ്റാര്‍ സിദ്ധാര്‍ത് ]

കുഞ്ചാക്കോ ബോബന്‍ [Dr.ആബേല്‍ ]

വിനീത് ശ്രീനിവാസന്‍ [ഇന്ത്യാവിഷന്‍ ്‍ ജേര്‍ണലിസ്റ റൈഹാന്‍ ]

അസിഫ് അലി [രാജിവ്, RAIHAN'S FRIEND]

അനൂപ്‌മേനോന്‍ [സിറ്റി പോലിസ്കമ്മിഷണര്‍ അജ്മല്‍ നാസ്സര്‍]

സായികുമാര്‍ [RAIHAN'S FATHER]

For more click this link :- http://www.youtube.com/watch?v=teckZiIFVOE&feature=related

Thursday, 1 July 2010

വില കൊടുത്തു വാങ്ങിയ കാക്ക കാഷ്ടടം ....
.
ഞാന്‍ സ്ഥിരം കാണുന്ന ഒരു കാഴ്ചയാണ് ഇത്... ഉത്തര മലബാറിലെ ഏറ്റവും പ്രധാനപെട്ട റെയില്‍വേ സ്റ്റേഷന്‍ ആയ പയ്യന്നുരിലെ യാത്രക്കാര്‍ക്ക് റെയില്‍വേ തരുന്ന സമ്മാനം... നഗരത്തിലെ പ്രമുഖ വനിതാ ഡോക്ടര്‍ തന്‍റെ പുതിയ മാരുതി വാഗ്നോര്‍ കാര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയയില്‍ [......പാര്‍ക്കിംഗ് ഏരിയ എന്ന ബോര്‍ഡ് മരത്തില്‍ തൂക്കിയിട്ടുണ്ടാവും, രണ്ടോ മൂന്നോ കരാര്‍ ജീവനക്കാര്‍ ബാഗും തൂക്കി കാത്തുനില്‍ക്കുന്നുമുണ്ടാവും ....] പാര്‍ക്ക്‌ ചെയ്ത് പാര്‍ക്കിംഗ് ഫീസും കൊടുത്തു യാത്ര പോയി, യാത്ര കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് റെയില്‍വേ കൊടുത്ത സമ്മാനം ആണ് ചിത്രത്തില്‍ ....

ആടിനെ പട്ടിയാക്കല്‍


.
ഒരു വര്‍ഷം മുന്‍പ് "ദേശാഭിമാനി" പത്രത്തില്‍ ഒന്നാം പേജില്‍ വന്ന ഒരു വാര്‍ത്തയാണ് ചിത്രത്തില്‍.....

Wednesday, 30 June 2010

ഞാന്‍ ഒരു പാവം അസ്ഹര്‍

ജനിച്ചത് ഇന്ത്യയുടെ ആദ്യ നാവികനായ കുഞ്ഞാലി മരയ്ക്കാരുടെ തലമുറയില്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ഇടത്തരം മുസ്ലിം തറവാട്ടില്‍....യഥാര്‍ത്ഥ പേര് മുഹമ്മദ്‌ അസ്ഹര്‍....പഠിച്ചത് സിവില്‍ എഞ്ചിനീയറിംഗ് ആണെങ്കിലും ജേര്‍ണലിസം അന്നും ഇന്നും അടങ്ങാത്ത ആവേശമായി നില്കുന്നു.
വായനയും വായനോട്ടവും ഒരുപോലെ ഇഷ്ടമാണ്..വൈക്കം മുഹമ്മദ്‌ ബഷീറും കോഴിക്കോട് എന്ന നഗരവും എനിക്കെന്നും പ്രിയപെട്ടത്‌..... സുഹൃത്തുകള്‍ ആണ് എന്‍റെ ഏറ്റവും വലിയ സമ്പാദ്യം , ചിലപ്പോള്‍ ഏറ്റവും വലിയ ബലഹീനതയും......യാത്രകള്‍ എനിക്കെന്നും ആവേശമായിരുന്നു..
.
തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാടുപേരോട് നന്ദി ഉണ്ട് ; നഴ്സറി ക്ലാസ്സില്‍ ആദ്യാക്ഷരം പഠിപ്പിച്ച സരോജിനി ടീച്ചര്‍ എന്‍റെ ആദ്യ സ്കൂളായ പയ്യന്നൂര്‍ സെന്‍റ് മേരീസ്‌ യുപി സ്കൂളിലെ എന്‍റെ പ്രിയ സിസ്റ്റെര്സ്, വൈക്കം മുഹമ്മദ്‌ ബഷീറിനെയും ജെയിംസ്‌ കാമാരൂനിനേയും ആദ്യമായി പരിചയപെടുത്തിയ ക്ലമെന്റ്റ് മാസ്റ്റര്‍,ഒരുപാട് ഇതിഹാസ കഥകള്‍ പറഞ്ഞുതന്ന കണ്ണന്‍ മാസ്റ്റര്‍, ആദ്യമായി മൈക്രോസ്കോപ് ടെസ്റ്റ്‌ കാണിച്ചുതന്ന എല്‍സി ടീച്ചര്‍ എന്‍റെ പ്രിയ ഗണിത അധ്യാപകരായ ഗീത ടീച്ചര്‍, ശാന്ത ടീച്ചര്‍....ആറാം ക്ലാസ്സില്‍ വെച്ച് ചെയ്യാത്ത തെറ്റിന് സ്കൂള്‍ അസംബ്ലിയില്‍ എല്ലാവരും ശകാരിച്ചപ്പോള്‍ കൂടെ നിന്ന് സാന്തനപെടുത്തിയ എന്‍റെ പ്രിയ ക്ലാസ്സ്‌ ടീച്ചറായ മിനി ടീച്ചര്‍, എന്‍റെ പ്രിയ കൂട്ടുക്കാരന്‍ ആല്‍വിന്‍ ജാക്ക്സന്‍...എന്‍റെ പ്രിയ ഇംഗ്ലീഷ് അധ്യാപകരായ സിസ്റ്റര്‍ വിമല്‍ റോസ്,അനില്‍ മാസ്റ്റര്‍,ഗോപാലന്‍ മാസ്റ്റര്‍, കോഴിക്കോടും എറണാകുളത്തും എന്നെ പഠിപിച്ച എന്‍റെ എല്ലാ അധ്യാപകാരോടും, സോഫ്റ്റ്‌വേര്സ് അധ്യാപകരായ ലജീഷ് സാര്‍‍, പ്രശാന്ത്‌ സാര്‍, എനിക്ക് എല്ലായ്പോഴും പ്രചോദനം തന്ന എന്‍റെ പ്രിയ നിര്‍മല്‍ സാര്‍....

Friday, 17 July 2009

MV Nikesh Kumar


“Did you Know"
Hi Friends……
I wish to share some personal things about our Heroes. First of all I wish to say about MV.Nikesh Kumar…..
Hope that MVN is the right selection….
Some Personal Things about MV Nikesh Kumar.
• Name :- MV Nikesh Kumar
• Age :- 35
• Position :- C E O Reporter TV 
• Father :- MV Raghavan, Former Minister
• Wife :- Rani, News Reader Indiavision
• Children :- One Boy & One Girl, Shankaran & Janaki
• Role Model :- Father MV Raghavan
• Home Town : - Kannur.

Do you Know following things about MVN………..
Some unknown things about MV Nikesh Kumar.

• Nikesh’s pet name is “Chimu”.
• MVN have only one car. Delhi register Maruthi 800.
• MVN and his two brothers had love Marriage.
• If MVR still at CPM MVN also in kerala politics.
• Nikesh’s elder brother gireesh also a journalist.
• Nikesh’s grandfather name is Shankaran. His son’s name is also Shankaran.
• He like to make interview with Senior peoples.
• He waiting for an interview with “Sonia Gandhi”.
• Nikesh’s first interview with M.Mukundan, for his collage Magazine.
• When get free time he like to watch Comedy Shows.
• MVN have two elder brother and one elder sister. Gireesh,Rajesh & Girija.
• When school time he was the school leader and he was the SFI Leader.
• He studied at Kannur and Trivandraum.
• His bachelor degree in English Literature and he studied at Mar Ivaneous Collage,TVM.• He also knows Hindi,Thamil,Kannada ,French etc….
• He have no own house. Nikesh sir now residing at No:8, “Star Villas”, Edapally Kochi.
• Some peoples saying that he try to act as “Pavangalude Suresh Gopi”.
• MVN one of the board member of Parashinikadavue Snake Park, Ayurvedic Collage Parashinikadavue, Kannur. etc….
• Nikesh’s childhood dream is to become Indian Prime Minister.