ജനിച്ചത് ഇന്ത്യയുടെ ആദ്യ നാവികനായ കുഞ്ഞാലി മരയ്ക്കാരുടെ തലമുറയില്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ഇടത്തരം മുസ്ലിം തറവാട്ടില്‍....യഥാര്‍ത്ഥ പേര് മുഹമ്മദ് അസ്ഹര്‍....പഠിച്ചത് സിവില്‍ എഞ്ചിനീയറിംഗ് ആണെങ്കിലും ജേര്‍ണലിസം അന്നും ഇന്നും അടങ്ങാത്ത ആവേശമായി നില്കുന്നു.
വായനയും വായനോട്ടവും ഒരുപോലെ ഇഷ്ടമാണ്..വൈക്കം മുഹമ്മദ് ബഷീറും കോഴിക്കോട് എന്ന നഗരവും എനിക്കെന്നും പ്രിയപെട്ടത്..... സുഹൃത്തുകള്‍ ആണ് എന്‍റെ ഏറ്റവും വലിയ സമ്പാദ്യം , ചിലപ്പോള്‍ ഏറ്റവും വലിയ ബലഹീനതയും......യാത്രകള്‍ എനിക്കെന്നും ആവേശമായിരുന്നു..
.
തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാടുപേരോട് നന്ദി ഉണ്ട് ; നഴ്സറി ക്ലാസ്സില്‍ ആദ്യാക്ഷരം പഠിപ്പിച്ച സരോജിനി ടീച്ചര്‍ എന്‍റെ ആദ്യ സ്കൂളായ പയ്യന്നൂര്‍ സെന്‍റ് മേരീസ് യുപി സ്കൂളിലെ എന്‍റെ പ്രിയ സിസ്റ്റെര്സ്, വൈക്കം മുഹമ്മദ് ബഷീറിനെയും ജെയിംസ് കാമാരൂനിനേയും ആദ്യമായി പരിചയപെടുത്തിയ ക്ലമെന്റ്റ് മാസ്റ്റര്‍,ഒരുപാട് ഇതിഹാസ കഥകള്‍ പറഞ്ഞുതന്ന കണ്ണന്‍ മാസ്റ്റര്‍, ആദ്യമായി മൈക്രോസ്കോപ് ടെസ്റ്റ് കാണിച്ചുതന്ന എല്‍സി ടീച്ചര്‍ എന്‍റെ പ്രിയ ഗണിത അധ്യാപകരായ ഗീത ടീച്ചര്‍, ശാന്ത ടീച്ചര്‍....ആറാം ക്ലാസ്സില്‍ വെച്ച് ചെയ്യാത്ത തെറ്റിന് സ്കൂള്‍ അസംബ്ലിയില്‍ എല്ലാവരും ശകാരിച്ചപ്പോള്‍ കൂടെ നിന്ന് സാന്തനപെടുത്തിയ എന്‍റെ പ്രിയ ക്ലാസ്സ് ടീച്ചറായ മിനി ടീച്ചര്‍, എന്‍റെ പ്രിയ കൂട്ടുക്കാരന്‍ ആല്‍വിന്‍ ജാക്ക്സന്‍...എന്‍റെ പ്രിയ ഇംഗ്ലീഷ് അധ്യാപകരായ സിസ്റ്റര്‍ വിമല്‍ റോസ്,അനില്‍ മാസ്റ്റര്‍,ഗോപാലന്‍ മാസ്റ്റര്‍, കോഴിക്കോടും എറണാകുളത്തും എന്നെ പഠിപിച്ച എന്‍റെ എല്ലാ അധ്യാപകാരോടും, സോഫ്റ്റ്‌വേര്സ് അധ്യാപകരായ ലജീഷ് സാര്‍, പ്രശാന്ത് സാര്‍, എനിക്ക് എല്ലായ്പോഴും പ്രചോദനം തന്ന എന്‍റെ പ്രിയ നിര്‍മല്‍ സാര്‍....